ഇംഗ്ലീഷ് പ്രീമിയർ ലീഗ് ട്രാൻസ്ഫർ വാർത്തകൾ
ഡാർവിൻ നൂനെസ് ലിവർപൂളിലേക്ക്. 5 വർഷത്തേക്ക് 80 മില്യൺ യൂറോയും 20 മില്യൻ ആഡ് ഓൺസിനുമാണ് സൈൻ ചെയ്യുന്നത്.
ടോട്ടൻഹാം എവർട്ടൺ ഫോർവേഡ് റിച്ചാർലിസണെ സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകൾ.
ലാസിയോ മിഡ്ഫീൽഡർ സെർജി മിലിങ്കോവിച്ച് -സാവിചിനായി ആഴ്സണൽ 42 മില്യൺ പൗണ്ടിൽ കൂടുതൽ നൽകാൻ തയ്യാറാണെന്ന് റിപ്പോർട്ടുകൾ, ന്യൂകാസിലിൽ യുണൈറ്റഡ് താരത്തെ സ്വന്തമാക്കാനുള്ള മത്സരത്തിൽ ഗണ്ണേഴ്സിനു വൻ ഭീഷണി ആയേക്കും.
ചെൽസിയിൽ നിന്നും ലുക്കാക്കുവിനെ സ്വന്തമാക്കാനൊരുങ്ങി ഇന്റർ മിലാൻ.കരാറിന്റെ ഭാഗമായി മറ്റു താരങ്ങളെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് മിലാൻ.താരത്തിനെ 5m യൂറോ ലോൺ ഫീസായി നൽകി സ്വന്തമാക്കാൻ ഇന്റർ ആഗ്രഹിക്കുന്നു.അത് 10m യൂറോ മുതൽ 12മ യൂറോ വരെ ഉയരാനും സാധ്യതയുണ്ട്.
മിഡിൽസ്ബ്രോയിൽ നിന്ന് ഡിജെഡ് സ്പെൻസിനെ സ്വന്തമാക്കാനുള്ള വിപുലമായ ചർച്ചകളിൽ ടോട്ടൻഹാം.
ഗബ്രിയേൽ ജീസസ് പ്രീമിയർ ലീഗിൽ തന്നെ തുടരും.റയൽ മാഡ്രിഡിലേക്ക് പോകുവാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ.
മാഞ്ചസ്റ്റർ യുണൈറ്റഡ് മാർക്കോ അസെൻസിയോയെ സൈൻ ചെയ്യാനുള്ള ചർച്ചയിലാണെന്ന് റിപ്പോർട്ടുകൾ.
റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് പകരക്കാരനായി ഹാരി കെയ്‌നെ സൈൻ ചെയ്യാനൊരുങ്ങി ബയേൺ മ്യൂണിക്ക്
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതുവരെയുള്ള പ്രധാന ഫോക്കസ് ആയ ഫ്രെങ്കി ഡി ജോങ്ങിനു യുണൈറ്റഡിലേക്ക് വരാൻ താല്പര്യമുണ്ടെന്ന് സ്വകാര്യ സൂചന നൽകിയതായി അടുത്ത വൃത്തങ്ങൾ.എന്നിരുന്നാലും, ഈ നീക്കത്തിന്റെ കാലതാമസത്തിനു കാരണം ബാഴ്‌സലോണ നിശ്ചയിച്ച 80 മില്യൺ യൂറോയാണെന്ന് റിപ്പോർട്ടുകൾ.
കിംവദന്തികൾക്കിടയിലും ഗ്രാനിറ്റ് സാക്കയ്ക്കായി ബയേർ ലെവർകുസനും ആഴ്സണലും തമ്മിൽ നിലവിൽ ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ.
അർജന്റീനിയൻ പ്രതിഭ അലജാൻഡ്രോ ഗാർനാച്ചോയ്‌ക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ പുതുക്കാനുള്ള ഒരുക്കത്തിൽ. ഈ വർഷം തന്നെ കരാർ പൂർത്തിയാക്കാനുള്ള ചർച്ചകൾ തുടങ്ങി.